മാര്‍ തെയോഫിലോസിനു വേണ്ടി പ്രാര്‍ത്ഥിക്കുക

മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായെ  കടുത്ത നടുവേദനയെ തുടര്‍ന്ന് ഹൂസ്റണിലെ ലിണ്ടന്‍ ബി. ജോണ്‍സണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
കാനഡയിലെ എഡ്മണ്ടന്‍ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ നിര്‍വഹിച്ചശേഷം സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകള്‍ സന്ദര്‍ശിച്ചുവരികയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. ഫാ. ജോഷ്വാ ജോര്‍ജ്ജ്, ഏബ്രഹാം ഈപ്പന്‍ എന്നിവരെ മെത്രാപ്പോലീത്തായെ ശുശ്രൂഷിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തിരുമേനിക്ക് പൂര്‍ണ്ണ സുഖം ലഭിക്കുന്നതിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
ആശുപത്രി സന്ദര്‍ശനവും പോണ്‍ വിളികളും ഒഴിവാക്കുവാന്‍ വിശ്വാസികള്‍ സഹകരിക്കണമെന്ന് മെത്രാപ്പോലീത്താ കുറിപ്പിലൂടെ അറിയിച്ചു.

Subscribe