ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്‌നമായ അന്തരീക്ഷത്താലും നിറഞ്ഞു നിന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ … Continue reading ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം

യുവാക്കള്‍ മൂല്യബോധമുള്ളവരാകണം : അലക്സിന്‍ ജോര്‍ജ്ജ് ഐ.പി.ഓ.എസ്

യുവാക്കള്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഉള്ളിലെ ദൈവാംശത്തെ സമൂഹത്തിനു കാണിച്ചുകൊടുക്കുന്നവരാകണമെന്ന് സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് അലക്സിന്‍ ജോര്‍ജ്ജ് ഐ.പി.ഓ.എസ്. പറഞ്ഞു. കാരമൂട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നവതി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മ്മീക മൂല്യങ്ങള്‍ അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കരുണയും നന്മയും സ്നേഹവും മൂല്യബോധവുമെല്ലാം കാത്തുസൂക്ഷിക്കേണ്ട അമൂല്യനിധികളാണെന്ന തിരിച്ചറിവോടെ ദൈവത്തില്‍ ആശ്രയിച്ച് നന്മ ചെയ്യുവാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ.ഡോ.എം.പി.ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.ജോര്‍ജ്ജ് തോമസ് പോത്താനിക്കല്‍ കോര്‍-എപ്പിസ്‌കോപ്പ. ഇ.പി.ഏബ്രഹാം … Continue reading യുവാക്കള്‍ മൂല്യബോധമുള്ളവരാകണം : അലക്സിന്‍ ജോര്‍ജ്ജ് ഐ.പി.ഓ.എസ്

ചേലക്കര പള്ളി മലങ്കര സഭക്ക് സ്വന്തം

ബഹു: കോടതി വിധിയിലൂടെ ചേലക്കര പള്ളി ഇനി എന്നെന്നേക്കുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം .ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 7.30 വരെ സന്ധ്യ നമസ്‌കാരവും നാളെ ഞായറാഴ്ച രാവിലെ 7.30 ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ധീര വൈദികന്‍ ഐസക്ക് അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.ഇന്ന് വൈകുന്നേരം 5 മുതല്‍ 7.30 വരെയും നാളെ 7.30 മുതല്‍ 12.30 വരെയും ചേലക്കര പള്ളിക്കും ബഹു: വൈദീകര്‍ക്കും വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കണമെന്ന് … Continue reading ചേലക്കര പള്ളി മലങ്കര സഭക്ക് സ്വന്തം

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി മലങ്കര സഭക്ക് സ്വന്തം

മുവാറ്റുപുഴ: (21/7/2018) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍ പെട്ട കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ യാക്കോബായ വിഭാഗത്തില്‍ പെട്ട വൈദികര്‍ക്കു അവരുടെ പ്രതിനിധികള്‍ക്കും മൂവാറ്റുപുഴ മുനിസിഫ് കോടതി OS 162/2018ലെ IA 830/2018 യില്‍ നിരോധനം ഏര്‍പ്പെടുത്തി കോടതി ഉത്തരവായി. യാക്കോബായ വിഭാഗം, ഓര്‍ത്തഡോക്‌സ് സഭക്ക് കോടതി ചിലവ് നല്‍കാനും കോടതി വിധിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം സമാജം ഗള്‍ഫ് റീജിയന്‍ ഏകദിന സമ്മേളനം

മലങ്കര ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം സമാജം ഗള്‍ഫ് റീജിയന്‍ 9-ാമത് ഏകദിന സമ്മേളനം പരുമലയില്‍ സമാപിച്ചു. സമാജം പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.എല്‍വിന്‍ തോമസ്, ഫാ.മാത്യൂ വര്‍ഗീസ്, പ്രൊഫ.മറിയം മാത്യു, ശ്രീമതി എലിസബത്ത് മാത്യു എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില് സഹായവുമായി പരുമല സെമിനാരി

പരുമല:വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിച്ചിരിക്കുന്ന എട്ട് ക്യാമ്പുകളില്‍ പരുമല സെമിനാരിയുടെ ആഭിമുഖ്യത്തില്‍ കടപ്ര ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സഹായങ്ങള്‍ വിതരണം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി

സഹായ ഹസ്തവുമായി ചെന്നിത്തല വലിയ പള്ളി യുവജനപ്രസ്ഥാനം

വെള്ളപ്പൊക്കത്തിലും തുടര്‍ന്നുണ്ടായ ദുരിതങ്ങളിലും പ്രകൃതി പ്രെക്ഷോഭങ്ങളിലും അകപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ചെന്നിത്തല വലിയ പള്ളി വികാരി ബഹു.ഗീവര്‍ഗ്ഗീസ് വര്‍ക്കി അച്ചന്റെ നേതൃത്വത്തില്‍ യുവജനപ്രസ്ഥാന അംഗങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ കൈമാറുകയും ചെയ്തു.

ദുരിതം_അനുഭവിക്കുന്നവര്‍ക്_കൈത്തതാങ്ങലുമായി_നിരണം_പള്ളി_ യുവജനപ്രസ്ഥാനം

നിരണം:തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ യിലും വെള്ളപ്പൊക്കത്തിലും അതിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങളിലും അകപ്പെട്ടു ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക് ഭക്ഷണത്തിനുള്ള കിറ്റ് വിതരണം ചെയ്ത് നിരണം പള്ളി യുവജനപ്രസ്ഥാനം. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി.ഡോ.എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി ഉദ്ഘാടനം നടത്തി. നിരണം പളളി വികാരി മനു അച്ഛനും അസിസ്റ്റന്റ് വികാരി അനു അച്ഛനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വേനല്‍ശിബിരം

  കൈയെഴുത്തു നോട്ടീസും ബാനറുമായി ഒരു വേനല്‍ശിബിരം ദുബായ്: സെന്റ തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അവധിക്കാലത്തു നടത്തിവരുന്ന വേനല്‍ശിബിരത്തിന്റെ പ്രചാരണത്തിനാണ് പതിവു കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി തുണിയില്‍ എഴുതിയ ബാനറും കൈയെഴുത്ത് നോട്ടീസും ഉപയോഗിച്ചിട്ടുള്ളത്. പുതുതലമുറക്ക് കൗതുകം ഉണര്‍ത്തുന്ന ബാനറുും നോട്ടീസും കേരള തനിമയും മനുഷ്യന്‍ പ്രകൃതിയോടിണങ്ങി ചേര്‍ന്നു ജീവിച്ച കഴിഞ്ഞകാലവും അനുസ്മരിപ്പിക്കുന്നു.യു.എ.ഇ സര്‍ക്കാരിന്റെ ആഹ്വാന പ്രകാരം രാജ്യത്തുനടക്കുന്ന പരിസ്ഥിതി ിപാടികളുടെ ചുവടുപിടിച്ചാണ് ഇത്തവണത്തെ വേനല്‍ശിബിരം ഹരിതാഭമായി തുടക്കം കുറിക്കാന്‍ സംഘാടകര്‍ ആലോചിച്ചത്. … Continue reading വേനല്‍ശിബിരം