Category: Top Stories

‘സ്നേഹസ്പർശം’ വാർഷികം ഡിസംബർ 15ന്

പരുമല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതിയുടെ ഭാഗമായി നിർധന ക്യാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനായി ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ വാർഷികം 2018 ഡിസംബർ 15ന് നടക്കും. പരുമല ആശുപത്രിയിൽ വെച്ചു ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്നതും ശ്രീ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. സമ്മേളനത്തെ തുടർന്ന് പത്മശ്രീ ഡോ. കെ. എസ്. ചിത്രയുടെ മകൾ…

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ആറാം ദിവസം.

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുന്നാളിനോട്അനുബന്ധിച്ച് പരുമല സെമിനാരിയില്‍ വിശുദ്ധ. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിച്ചു

അനുഗ്രഹിനെയും ഫാത്തിമ ബിസ്മിയെയും പരിശുദ്ധ കാതോലിക്കാ ബാവാ സന്ദര്‍ശിച്ചപ്പോള്‍

സെറിബ്രല്‍ പാഴ്‌സ് രോഗബാധിതനായ അനുഗ്രഹിനെയും പഠനത്തിന് സഹായിക്കുന്ന ഫാത്തിമ ബിസ്മിയെയും പരിശുദ്ധ കാതോലിക്കാ ബാവാ കോഴിക്കോട് കിഴക്കുംമുറി വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍ സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായ അനുഗ്രഹിനെയും പഠനത്തിന് സഹായിക്കുന്ന ഫാത്തിമ ബിസ്മിയെയും പരിശുദ്ധ കാതോലിക്കാ ബാവാ കോഴിക്കോട് കിഴക്കുംമുറി വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍ Posted by GregorianTV on Friday, 27 April 2018

അനുഗ്രഹിനെയും ഫാത്തിമയെയും കാണുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇന്നെത്തും

അനുഗ്രഹിനെയും ഫാത്തിമയെയും കാണുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇന്നെത്തും ഒന്നാം ക്ലാസില്‍ തന്നോടൊപ്പം പഠിക്കാനെത്തിയ ഓട്ടിസം ബാധിച്ച അനുഗ്രഹിനെ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് പരിചരിച്ച് വളര്‍ത്തിയ ഫാത്തിമ ബിസ്മിയുടെ കഥ ഏഷ്യനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്യാം ആണ് പുറം ലോകത്തെ അറിയിച്ചത്.ഈ വാര്‍ത്തക്ക് 2016, 2017 വര്‍ഷത്തെ യൂണിസേഫ് റണ്ണറപ്പ് അവാര്‍ഡും ലഭിച്ചു. ഈ കുട്ടികളെ നേരില്‍ കാണുവാനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കോഴിക്കോട്…

പിറവം പള്ളി മലങ്കര ഓർത്തഡോക്സ്‌ സഭക്ക് മാത്രം അവകാശപ്പെട്ടതെന്ന് സുപ്രീം കോടതി.

ഡൽഹി : മലങ്കര സഭാ തർക്കങ്ങൾ അവസാനിപ്പിച്ച് കൊണ്ട് പിറവം സെൻറ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയുടെ വിധി ബഹു സുപ്രീം കോടതി പുറപെടുപ്പിച്ചു . മലങ്കര സഭയിൽ നൂറ്റാണ്ടുകളായി നില നിന്നിരുന്ന കക്ഷി തർക്കം പരിപൂർണമായി അവസാനിപ്പിക്കുന്നതിനായി ബഹു സുപ്രീം കോടതി ജൂലായ് 3 2017-ൽ കോലഞ്ചേരി ,മണ്ണത്തൂർ വാരിക്കോളി പള്ളികളുടെ കേസുകളിൽ വിടി പ്രസ്താപിച്ചിരിന്നു . എന്നാൽ ഈ വിധികൾ ആ പള്ളികൾക്ക് മാത്രമെന്നും മറ്റ് പള്ളികളെ അത് ബാധിക്കില്ല എന്നുമായിരുന്നു വിഘടിത വിഭാഗം വാദിച്ചിരുന്നത്.…

വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം

വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം മൈലപ്ര മാര്‍ കുറിയാക്കോസ് ദേവാലയത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ശ്രീ.അടൂര്‍ പ്രകാശ് എം.എല്‍.എ., മലങ്കര സഭാ ഗുരുരത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ, വന്ദ്യ നഥാനിയേല് റമ്പാന്, മലങ്കരസഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.പിവൈ.ജെസ്സന്‍, ഫാ.യൂഹാനോന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു

ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറി തുറന്നു

ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയുടെ ദ്വിശതാബ്ദി പ്രോജക്ടായ ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫാ. ഡോ. ടി. ജെ. ജോഷ്വാ നിര്‍വ്വഹിച്ചു. 1500ല്‍ അധികം കൈയ്യെഴുത്ത് പ്രതികളും 75000 ത്തോളം അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടവയും ഡിജിറ്റല്‍ രൂപത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ‘മലങ്കര ഡോക്യുമെന്റ്’ എന്നപേരില്‍ അറിയപ്പെടുന്ന ഇവ സെമിനാരി നിയമങ്ങള്‍ക്കും കോപ്പിറൈറ്റ് നിബന്ധകള്‍ക്കും വിധേയമായി പഠിതാക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഫാ. ഡോ. ജേക്കബ് കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റൈറ്റ് റവ. ബിഷപ്പ് കെ. ജി. ദാനിയേല്‍, റവ. ഫാ. ഡോ.…