ഫാമിലി കോണ്‍ഫറന്‍സ്: ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു

വാഷിങ്ടണ്‍ ഡി.സി – മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി /യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ മേരിലാന്റ് , ബാള്‍ട്ടിമോര്‍, വിര്‍ജീനിയ ഇടവകകള്‍ മാര്‍ച്ച് 11ന് സന്ദര്‍ശിച്ചു. ഫിനാന്‍സ്/സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ എബി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അജിത് വട്ടശ്ശേരില്‍, ഷിബിന്‍ കുര്യന്‍ എന്നിവര്‍ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. ഇടവക വികാരി ഫാ.കെ.പി.വര്‍ഗീസ് പരിപാടികള്‍ വിശദീകരിച്ചു. കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍,. റാഫിള്‍ ടിക്കറ്റ് വിതരണം എന്നിവ നിര്‍വഹിച്ചു. ഇടവക സെക്രട്ടറി ബിജോയ് … Continue reading ഫാമിലി കോണ്‍ഫറന്‍സ്: ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു

ഫാ. സാംസൺ എം. സൈമൺ കുവൈറ്റിൽ എത്തിച്ചേർന്നു

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനത്തിന്റെ വൈസ്‌-പ്രസിഡണ്ടും, മർത്ത-മറിയം സമാജം കോ-ഓഡിനേറ്ററും, വയനാട്‌ ചൂരമല സെന്റ്‌ ജോർജ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. സാംസൺ എം. സൈമൺ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച്‌ 2018 മാർച്ച്‌ 19 മുതൽ 22 വരെ നടത്തുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം … Continue reading ഫാ. സാംസൺ എം. സൈമൺ കുവൈറ്റിൽ എത്തിച്ചേർന്നു

അഭിവന്ദ്യ ഡോ. മാത്യൂസ് മാര് തീമോത്തിയോസ് തിരുമേനിക്ക് സ്വീകരണം നല്കി

മലങ്കര ഓർത്തഡോക്സ് സഭയുടെ നൈജീരിയ ലോഗോസ് സെന്റ്.സ്റ്റീഫൻ ഓർത്തോഡോക്സ് ഇടവകയിൽ നടക്കുന്ന യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രസനതല കാതോലിക്ക ദിനാഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന ഭദ്രാസന അധിപൻ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപ്പോലീത്തയ്ക്ക് ലോഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടവക വികാരി ബഹു. ജിജിൻ ബേബി അച്ചന്റെയും, ഭരണസമതി അംഗങ്ങളു ടെയും നേതൃത്വത്തിൽ ഊഷ്മള സ്വികരണം നൽകിയപ്പോൾ

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു.

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു. ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍ ശക്തിപ്പെടുത്തണമെന്ന് അമ്പാസിഡര്‍ അര്‍ച്ചില്‍ ആഗ്രഹം പ്രകടിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രതിനിധിയായി എക്യൂമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്‍റ് സഖറിയാ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ, ഫാ. തോമസ് … Continue reading ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു.

ഗ്രീഗോറിയന്‍ ടി.വി ക്ക് സ്വന്തമായി ഒരു വാഹനം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രീഗോറിയന്‍ ടി.വി ക്ക് സ്വന്തമായി ഒരു വാഹനം അനുവദിച്ചുതന്ന മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാബാവായ്ക്ക് ഹൃദയംനിറഞ്ഞ നന്ദി………… ബഹുമാനാദരവുകളോടെ ഗ്രീഗോറിയന്‍ ടി.വി. സ്റ്റാഫ്‌സ്‌

പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ പരുമല തിരുമേനിയുടെ പാവനനാമത്തില്‍ സ്ഥാപിതമായ പരുമല സെന്റ് ഗ്രീഗോറിയോസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ‘പരുമല കിഡ്‌നി ഫൗണ്ടേഷന് തുടക്കമായി. ഹോസ്പിറ്റലില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച്് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പരുമല കിഡ്‌നി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്. പത്മശ്രീ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, … Continue reading പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

പഴഞ്ഞി മൂലേപ്പാട് ദേവാലയ ശിലാസ്ഥാപന കര്‍മ്മം

പരിശുദ്ധ ബാവ തിരുമനസ്സുകൊണ്ട് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്ന പഴഞ്ഞി മൂലേപ്പാട് മാര്‍ ബസ്സേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം.

പുനർനിർമ്മാണ ദേവാലയ ശിലാസ്ഥാപനവും ,ഇടവക കൺവെൻഷനും

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പെങ്ങാമുക്ക് മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പുത്തൻപള്ളി മൂലേപ്പാട്‌ പുനർനിർമ്മാണ ദേവാലയ ശിലാസ്ഥാപനവും ,ഇടവക കൺവെൻഷനും, 2018 മാർച്ച് 11നു.