കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു. നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതല്‍ ജലീബ് ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന ആഘോഷപരിപാടികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗ്ഗീസ് കൃതഞ്ജതയും അറിയിച്ചു.

സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകു

ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകുന്നതെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു .സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം അധ്യക്ഷത വഹിച്ചു.ദുബായ് എക്കണോമിക് കൗണ്‍സില്‍ അംഗം അബ്ദുള്ള അല്‍ സുവൈദി, ഡല്‍ഹി ഭദ്രാസന … Continue reading സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകു

സുവര്‍ണ്ണ ജൂബിലി നിറവില്‍

സുവർണ്ണ ജൂബിലി നിറവിൽ ടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക ടോറോന്റോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെയും മലയാളി സമൂഹത്തിൻറെയും കാനഡയിലെ ആദ്യത്തെ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലി  ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 1969 ഡിസംബർ 25 ന് റവ.ഫാ. N K തോമസ് ആദ്യമായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കുകയും പിന്നീട് 1970 ൽ റവ.ഫാ കെ സി ജോർജ്ജ് ആദ്യ … Continue reading സുവര്‍ണ്ണ ജൂബിലി നിറവില്‍