ഹോറേബിന്റെ മണ്ണില്‍

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 110ാമത് വാര്‍ഷിക സമ്മേളനം മലങ്കരയുടെ സൂര്യതേജസ്, പരി.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതിയന്‍ ബാവായുടെ പുണ്യസ്മരണകള്‍ പേറുന്ന ശാസ്താംകോട്ടയിലെ ഹോറേബിന്റെ മണ്ണില്‍2018 ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുകയാണ്. നഷ്ടപ്പെട്ട് പോയ വിശ്വാസങ്ങളെയും പ്രളയം തകര്‍ത്ത നാടിനെയും വീണ്ടെടുക്കുക എന്ന ആശയങ്ങള്‍ക്കും അവസരങ്ങള്‍ക്കും ആയി നമുക്ക് ഒന്നിച്ചു ചേരാം….

ഇടുക്കി ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ സമ്മേളനം

ഇടുക്കി ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ സമ്മേളനം പുറ്റടി ദേവാലയത്തില്‍ സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്നു. അഭി.തേവോദോസിയോസ് തിരുമേനി , ഒ.എസ്.എസ്.എ.ഇ. ഡയറക്ടര്‍ ജനറല്‍ ഫാ . ഡോ .ജേക്കബ് കുര്യന്‍ എന്നിവര്‍ സമീപം

പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍

സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളി , കോങ്ങാട് , പാലക്കാട് ജില്ലാ ( മലബാര്‍ ഭദ്രാസനം ) പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍ 2018 നവംബര്‍ 24, 25 ( ശനി , ഞായര്‍ ) തിയ്യതികളില്‍. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്സിയോസ് തിരുമനസുകൊണ്ട് നേതൃത്വം നല്‍കുന്നു. പെരുന്നാള്‍ ശുശ്രൂഷകളില്‍ നേര്‍ച്ചകാഴ്ചയോടുക്കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. കര്‍ത്തൃശുശ്രൂഷയില്‍, റവ. … Continue reading പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍

Rev. Fr. Dr. V. C. Samuel സഭാപിതാവിന്റെ ഇരുപതാം ചരമവാര്‍ഷികം

Rev. Fr. Dr. V. C. Samuel സഭാപിതാവിന്റെ ഇരുപതാം ചരമവാര്‍ഷികം ഓമല്ലൂരില്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. Rev. Fr. Dr. O. Thomas, V. Rev. Fr. Dr. Mathew Vaidyan Cor-episcopa, Rev. Dr. Mathew Daniel, Rev. Fr. George Varghese എന്നിവര്‍ സമീപം.

O. S. S. A. E ഇടുക്കി ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക പരിശീലനവും അദ്ധ്യാപക നേതൃത്വ സംഗമവും പ്രതിഭകളെ ആദരിക്കലും

2018 നവംബര്‍ 20 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പുറ്റടി സെന്റ് മേരീസ് പള്ളിയില്‍.. സോണല്‍ തലത്തില്‍ ഉജ്ജല വിജയം നേടിയവരെയും,സണ്‍ഡേസ്‌കൂള്‍,സെക്കുലര്‍ ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവരെയും റാങ്ക് ജേതാക്കളെയും ആദരിക്കും…. രാവിലെ 9.30ന് കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിസിപ്പലും ഇപ്പോഴത്തെ സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ *റവ.ഫാ.ഡോ.ജേക്കബ് കുര്യന്‍* ക്ലാസ്സ് നയിക്കുന്നതാണ്….തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത *അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി* അധ്യക്ഷത വഹിക്കും….മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ … Continue reading O. S. S. A. E ഇടുക്കി ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക പരിശീലനവും അദ്ധ്യാപക നേതൃത്വ സംഗമവും പ്രതിഭകളെ ആദരിക്കലും