പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ് പരുമല സെമിനാരി സന്ദര്‍ശിച്ചു.

പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പരുമല സെമിനാരി സന്ദര്‍ശിച്ച് പെരുനാള്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് വിശദീകരിച്ചു. പരുമലയില് പുതുതായി സ്ഥാപിച്ച അന്തരീക്ഷത്തില്‌നിന്നും വെള്ളം ഉല്പാദിപ്പിക്കുന്ന മെഷീന് പരിചയപ്പെടുത്തുകയും ചെയ്തു.

പരുമല പള്ളി മുന് ശുശ്രൂഷകന് കൊച്ചുപാപ്പി നിത്യതയില്.

പരുമല സെമിനാരിയില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്ന കല്ലാത്ത് പി.എം.ദാനിയേലിന്റെ (കൊച്ചുപാപ്പി (88) സംസ്‌കാരം നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നിരണം വലിയപള്ളിയില്‍ നടന്നു. പരുമല സെമിനാരിയുടെ മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അനുശോചനം രേഖപ്പെടുത്തുകയും സെമിനാരിയുടെ ആദരസൂചകമായി മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു.

നിരണം കല്ലാത്ത് പി.എം. ദാനിയേല് (കൊച്ചുപാപ്പി 88) അന്തരിച്ചു.

പരുമല സെമിനാരിയില് ദീര്ഘകാലം ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച നിരണം കല്ലാത്ത് പി.എം. ദാനിയേല് (കൊച്ചുപാപ്പി 88) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ നിരണം വലിയപള്ളിയില് നടക്കും.

ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി

  ജന്മം കൊണ്ട് പള്ളിപ്പാടിനെയും കര്‍മ്മം കൊണ്ട് മലങ്കര സഭയെയും തന്റെ കബറിടം കൊണ്ട് ചേപ്പാട് നെയും ധന്യമാക്കിയ സത്യവിശ്വാസ സംരക്ഷകന്‍ പരി. ചേപ്പാട് ഫിലിപ്പോസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ 2018 ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 12 വരെ പ്രാര്‍ത്ഥനാപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുന്നാള്‍ തല്‍സമയം ഗ്രിഗോറിയന്‍ ടി വി യില്‍

പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ്

പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് പരുമലയില്‍ നടന്നു. കേരളാ ജലവിഭവ വകുപ്പു മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ.സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആലപ്പുഴ ജില്ലാ ADM ശ്രീ. I അബ്ദുള്‍ സലാം, ചെങ്ങന്നൂര്‍ RDO ശ്രീ. അതുല്‍ സ്വാമിനാഥ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ചെങ്ങന്നൂര്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജ്ജ്, കടപ്ര പഞ്ചായത്ത് പ്രസിന്റ് … Continue reading പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ്

പരുമല പെരുന്നാള് : പന്തല് കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

ഈ വര്‍ഷത്തെ പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജര്‍ എം.സി. കുര്യാക്കോസ് ക്രമീകരണങ്ങള്ക്ക് നേതൃത്വ നല്കി, അസി. മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.