പരുമല തിരുമേനിയുടെ ദിവ്യചരിതം പുസ്തകം പ്രകാശനം ചെയ്തു.

പരിശുദ്ധ പരുമല തിരുമേനി തന്റെ കുടുംബത്തിലേക്ക് അയച്ച എഴുത്തുകളുടെ സമാഹാരം ഉള്‍ക്കൊള്ളിച്ച് കുടുംബാംഗമായ ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തില്‍ രചിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ ദിവ്യചരിതം എന്ന പുസ്തകം അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത പരുമല സെമിനാരി അസി.മാനേജര്‍ ഫാ.എ.ജി.ജോസഫ് റമ്പാന് നല്‍കി പ്രകാശനം ചെയ്തു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പുസ്തകം പരിചയപ്പെടുത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പബ്ലിക്കേഷന്‍സ് വിഭാഗമായ എം.ഓ.സി. യാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖവില 100 രൂപ.

പ. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ 28,29 തീയതികളില്‍

പരുമല സെമിനാരിയുടെ കാവല്‍പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ 2018 ജൂണ്‍ 28,29 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. പെരുനാള്‍ ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 28ന് 6ന് സന്ധ്യാനമസ്‌കാരം, 7ന് പ്രസംഗം, 8ന് റാസ, 9ന് ആശീര്‍വാദം. 29ന് 7.30ന് വി.കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുനാള്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകും എന്ന് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അറിയിച്ചു. പെരുനാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു

ദാദര്‍ സെന്റ് മേരീസ് ഇടവകയുടെ പരുമലസംഗമം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബോംബേ ഭദ്രാസനത്തിലെ ദാദര്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമം (പരുമല സംഗമം) പരുമലയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ.എം.സി.കുര്യാക്കോസ്, അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.പൗലോസ്, ഫാ.തോമസ് മ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു. Photos  

യുയാക്കിം മാര്‍ ഈവാനിയോസിന്റെ 93-ാമത് ഓര്‍മ്മപ്പെരുന്നാള്‍

അഭി.യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ 93-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ആ പുണ്യപിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന പരുമല സെമിനാരിയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം പ്രധാന കാര്‍മികത്വം വഹിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് സംബന്ധിച്ചു. അഭി.യൂയാക്കിം മാര്‍ ഈവാനിയോസിന്റെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് നേര്‍ച്ചവിളമ്പും ഉണ്ടായിരുന്നു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പരിസ്ഥിതി ദിനം ആചരിച്ച് പരുമല സെമിനാരി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരുമല സെമിനാരിയില്‍ നടന്ന ആഘോഷ പരിപാടികള്‍ കല്‍ക്കട്ട ഭദ്രസനാധിപന്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ആശംസകള്‍ അറിയിച്ചു. പരുമല സെമിനാരി അങ്കണത്തില്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

പരുമല സെമിനാരി സ്‌കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വസതിയില്‍ വെച്ച് സെമിനാരി മാനേജര്‍ റവ. ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു വര്‍ഗീസ് വൃക്ഷത്തൈ വിതരണം ചെയ്തു.ബ്രദര്‍ ജിജോ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന ക്ലാസ്സ് എടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ്.ശ്രീ.പി.റ്റി.തോമസ് പീടികയില്‍, സെക്രട്ടറി ശ്രീ.കെ .എ .കരീം എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.അലക്സാണ്ടര്‍.പി.ജോര്‍ജ് കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീ. ഷിജോ … Continue reading പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

ചികിത്സാ സഹായം വിതരണം ചെയ്തു.

കടപ്ര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചിരിക്കുന്ന കടപ്ര ജീവന്‍ രക്ഷ സമിതിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍ ഭൂമിയെ സംരക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 5ന് നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം പരുമല സെമിനാരിയിലും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക(Beat Plastic Pollution) എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഇന്ത്യയെയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആഗോളതലത്തിലുള്ള പരിപാടികളുടെ ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍ 2018 ജൂണ്‍ 6ന് പരുമല സെമിനാരിയില്‍ ആചരിക്കുന്നു. രാവിലെ 7.30ന് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രസംഗം, നേര്‍ച്ചവിളമ്പ് ഇവയോടെ പെരുനാള്‍ ചടങ്ങുകള്‍ സമാപിക്കും. 1858-ല്‍ കണ്ടനാട് കരോട്ടുവീട്ടില്‍ കോരയുടെ പുത്രനായി അഭി.യൂയാക്കിം മാര്‍ ഈവാനിയോസ് ജനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍വെച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അദ്ദേഹത്തിന് വൈദിക പദവി നല്‍കി. … Continue reading അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

പ്രവേശനോത്സവം

പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു