കാതോലിക്കേറ്റ് ശതാബ്ദിഹാള്‍ ഉദ്ഘാടനം ചെയ്തു

കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച കാതോലിക്കേറ്റ് ശതാബ്ദിഹാളിന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ നിര്‍വഹിച്ചു. കാതോലിക്കബാവയുടെ നാമത്തിലാണ് ശതാബ്ദിഹാള്‍ നിര്‍മിച്ചത്. Photo Gallery
കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മലങ്കരസഭയുടെ കാതോലിക്കബാവയായി തിരഞ്ഞെടുത്തതിന്റെ ഓര്‍മയ്ക്കായിട്ടാണ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവയുടെ പേര് നല്‍കിയത്.
പൊതുസമ്മേനം പരിശുദ്ധ കാതോലിക്കബാവ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് തോലത്ത്, വികാരി ഫാ. ടി.പി. ജേക്കബ്ബ്, വി.വി. ജോസ്, സക്കറിയ ചീരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയാലിസിസിനുവേണ്ടി സമാഹരിച്ച 25,000 രൂപ മലങ്കര മെഡിക്കല്‍ മിഷന്‍ ആസ്പത്രി സെക്രട്ടറി മാത്യു ഐ. ചെമ്മണ്ണൂരിന് കൈമാറി.

Comments

comments

Share This Post