കാതോലിക്കേറ്റ് ശതാബ്ദി സ്മാരമന്ദിരം കൂദാശ ചെയ്തു

കോട്ടയം: മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ആദ്യ കാതോലിക്കേറ്റ് ശതാബ്ദി സ്മാരക മന്ദിരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൂദാശ ചെയ്തു.
2011 ജനുവരി 21ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ശിലാസ്ഥാപനം നടത്തിയ പള്ളി ഓഫീസിന്റെ നിര്‍മ്മാണം 2012 മെയ് ആദ്യവാരം ആരംഭിച്ചു. 2300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസിന് 7 മുറികളാണ് ഉള്ളത്. ആധുനിക സംവിധാനങ്ങളോടെ പൂര്‍ത്തീകരിക്കപ്പെട്ട ഓഫീസ് കൂദാശയ്ക്കുശേഷം പ്രവര്‍ത്തനം ആരംഭിച്ചു.

Comments

comments

Share This Post