മാര്‍ ബര്‍ണബാസ് അനുസ്മരണം ജനുവരി 12ന്

ഡാലസ് : മലങ്കര ഓര്‍ത്തഡോക്സ് സഭ അമേരിക്കന്‍ ഭദ്രാസ മെത്രാപ്പോലീത്ത കാലം ചെയ്ത അഭിവന്ദ്യ മാത്യൂസ് മാര്‍  ബര്‍ണബാസ് തിരുമേനിയുടെ 30-ാം ചരമദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഡാലസ് ഓര്‍ത്തഡോക് ഇടവകകള്‍ സംയുക്തമായി ആചരിക്കുവാന്‍ തീരുമാനിച്ചു. Notice
ജനുവരി 12 ശനിയാഴ്ച ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് വലിയ പള്ളിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക്  തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമിസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.
ഡിസംബര്‍ 23 ഞായറാഴ്ച ഇര്‍വിങ്ങ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡാലസിലെ എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളിലെ വികാരിമാരും, ഇടവക പ്രതിനിധികളും പങ്കെടുത്ത യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.
പ്രോഗ്രാം കണ്‍വീനറായി ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക വികാരി ഫാ. രാജു എം. ഡാനിയേല്‍, എ. പ്രിന്‍സ് സഖറിയ, മാത്യു കോശി എന്നിവരെ വിവിധ കമ്മറ്റികളുടെ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. ജനുവരി 12ന് രാവിലെ 8.30നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.

Comments

comments

Share This Post