പുതുശേരിയുടെ പിതാവ് നിര്യാതനായി

കല്ലൂപ്പാറ: പുതുശേരി അദ്ധ്യാപക സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റും പുതുശേരി എം.ജി.ഡി. ഹൈസ്കൂള്‍ റിട്ട. അധ്യാപകനുമായ കൈതയില്‍ തെക്കന്‍നാട്ടില്‍ പുത്തന്‍വീട്ടില്‍ ടി.എ. മാമ്മന്‍ (86) നിര്യാതനായി. സംസ്കാരം 2ന് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ 3.30ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍.
കല്ലൂപ്പാറ വലിയപള്ളി ട്രസ്റി, മലങ്കര അസോസിയേഷന്‍ അംഗം, ഐക്കരപ്പടി സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം, കൈതയില്‍ കുടുംബയോഗം വൈസ് പ്രസിഡന്റ്, പെന്‍ഷനേഴ്സ് യൂണിയന്‍ ബ്ളോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കല്ലേലി വടക്കേടത്ത് പരേതയായ അമ്മിണി (മറിയാമ്മ മാമ്മന്‍). മക്കള്‍: സാറാമ്മ മാമ്മന്‍ (ബി.എസ്.എന്‍.എല്‍. റിട്ട.ഡിവിഷണല്‍ എഞ്ചിനീയര്‍), ടി.എം. അലക്സാണ്ടര്‍ (ദുബായ് കസ്റംസ്), എക്സ് എം.എല്‍.എ. ജോസഫ് എം.പുതുശേരി (കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി), രേണു. മരുമക്കള്‍: പത്തനാപുരം മാധവമംഗലത്ത് സൂസന്‍ അലക്സാണ്ടര്‍ (ദുബായ്), അയിരൂര്‍ ചെമ്പോത്രയില്‍ ലൈലി ജോസഫ് (അസി. മാനേജര്‍ വി.എഫ്.പി.സി.കെ., പുറമറ്റം), വാകത്താനം ചീരഞ്ചിറ ഇടത്തറയില്‍ ജോബ് കെ.ഇടത്തറ (ബിസിനസ്, എറണാകുളം).

Comments

comments

Share This Post