2013ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി 2013ലേക്കുള്ള ഇടവക ചുമതലക്കാരുടെ തെരഞ്ഞെടുപ്പ് നടന്നു.
ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവക പൊതുയോഗം സെക്രട്ടറിയായി പ്രിന്‍സ് ഏബ്രഹാമിനെയും ട്രസ്റിയായി റസ്ക് ജേക്കബിനെയും തെരഞ്ഞെടുത്തു.  കമ്മിറ്റി മെമ്പേഴ്സായി ജോര്‍ജ് തോമസ്, ജെയിംസ് തെക്കുങ്കല്‍, ജിമ്മി ഫിലിപ്പ്, ജൂബി ജോണ്‍, കോശി പാലത്തുംതലയ്ക്കല്‍, കോശി വറുഗീസ്, കുര്യാക്കോസ് മത്തായി, ഷാജി ജോണ്‍, ഷമിനു മാത്യു, ജിജു ജോണ്‍, ബിജി ബേബി, പ്രിന്‍സ് സഖറിയ എന്നിവരെയും ഓഡിറ്ററായി തോമസ് വി.മാത്യുവിനെയും തെരഞ്ഞെടുത്തു.
പുതിയ ചുമതലക്കാരെ ഇടവക വികാരിയും പ്രസിഡന്റുമായ ഫാ. രാജു എം.ദാനിയേല്‍ അഭിനന്ദിക്കുകയും സര്‍വവിധ ആശംസകള്‍ നേരുകയും ചെയ്തു.
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post