വാഹനാപകടത്തില്‍ മരിച്ചു

പന്തളം: ബൈക്കും ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുരമ്പാല വെള്ളാഞ്ചേരില്‍ ശങ്കരത്തില്‍ വി.എം. രാജന്റെ മകന്‍ നിജിന്‍ രാജന്‍ (23) മരിച്ചു.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു കുരമ്പാല കുളത്തുവടക്കേതില്‍ ശങ്കരത്തില്‍ ജോബിന്‍ (24) പരുക്കുകളോടെ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്കു വന്ന ട്രക്കും കുളനടയ്ക്കു പോയ ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരരും പോലീസും ചേര്‍ന്ന് ഇരുവരെയും പന്തളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംസ്കാരം 2ന് 2ന് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍. മാതാവ്: കുഞ്ഞുമോള്‍. സഹോദരി: നിജിയ. കുവൈറ്റില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ നിജിന്‍ ക്രിസ്തുമസ് പ്രമാണിച്ച് നാട്ടില്‍ വന്നതാണ്. ജനുവരി 15ന് മടങ്ങിപോകുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

Comments

comments

Share This Post