സ്ത്രീസുരക്ഷ ഉറപ്പാക്കണം: മാര്‍ പോളിക്കാര്‍പ്പോസ്

സ്ത്രീകള്‍ അക്രമിക്കപ്പെടേണ്ടവരല്ല, സാമൂഹ്യ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് അനിവാര്യമാണെന്ന് യുവജനപ്രസ്ഥാനം അഖില മലങ്കര പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത.
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. സോണ്‍ 2013 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത.
കുടുംബ ബന്ധങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം. മാതൃകാ ജീവിതം യുവാക്കള്‍ക്ക് ആവിശ്യമാണ്. നല്ല നേതൃത്വം സമൂഹത്തെ നേര്‍വഴിക്ക് നയിക്കുന്നു എന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നേതൃത്വ പരിശീലന ക്ളാസും സംഘടിപ്പിച്ചിരുന്നു. അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ക്ളാസിന് നേതൃത്വം നല്‍കി. യു.എ.ഇ. സോണ്‍ പ്രസിഡന്റ് ഫാ. റ്റി.ജെ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സോണല്‍ സെക്രട്ടറി മനോജ് തോമസ് 2013 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. വി.റ്റി.തോമസ് കോര്‍-എപ്പിസ്കോപ്പാ, ഫാ. അബ്രഹാം ജോണ്‍, ഫാ. സജി ഏബ്രഹാം, ഫാ. ബിജു ദാനിയേല്‍, ജിബു കുര്യന്‍, ജോണ്‍കുട്ടി ഇടിക്കുള, ജിഷി ബിന്നി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post