പരി. കുറിച്ചി ബാവായുടെ പെരുന്നാള്‍ കൊണ്ടാടി

കുറിച്ചു: പരിശുദ്ധ ബസേലിയോസ് ദീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 49-ാം ഓര്‍മപ്പെരുന്നാള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയില്‍ കൊണ്ടാടി. ചെറിയ പള്ളിയില്‍ നിന്നും വലിയ പള്ളിയിലേക്ക് നടന്ന റാസയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഇന്നലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കുവൈറ്റ് മഹാ ഇടവകയിലെ മാര്‍ ബസേലിയോസ് മൂവ്മെന്റ് സ്പോണ്‍സര്‍ ചെയ്ത ആര്‍ട്ടിസ്റ് ബേബി ചെങ്ങന്നൂര്‍ വരച്ച പ.ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 12 അടി പൊക്കമുള്ള എണ്ണച്ഛായ ചിത്രം അഭിവന്ദ്യ മെത്രാപ്പോലീത്ത അനാഛാദനം ചെയ്തു. ബസേലിയോസ് മൂവ്മെന്റിന്റെ പ്രതിനിധികള്‍ സാന്നിധ്യം വഹിച്ചു.
തുടര്‍ന്ന് ശ്രാദ്ധ സദ്യയും ദേവലോകം അരമനയിലെ പരിശുദ്ധന്റെ കബറിങ്കലേക്ക് വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പദയാത്രയ്ക്ക് എത്തിച്ചേര്‍ന്നു.
വാര്‍ത്ത അയച്ചത്: ജിന്റോ വര്‍ഗീസ്

Comments

comments

Share This Post