ക്രിസ്തുമസ് ആഘോഷിച്ചു

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്-പുതുവത്സര ആഘോഷപരിപാടികള്‍ ഡിസംബര്‍ 28, വെള്ളിയാഴ്ച ഉച്ചക്ക് 3.00 മണി മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്ക്കൂളില്‍ ഓഡിറ്റോറിയത്തില്‍ നടന്നു.  Photo Gallery
ഇടവക വികാരി ഫാ. ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസ്തുതയോഗത്തില്‍ കേരള സംസ്ഥാന പ്രവാസിക്ഷേമനിധി ഡയറക്ടര്‍ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടവകാംഗം വര്‍ഗീസിനെ പൊന്നാട നല്‍കി ആദരിക്കുകയുണ്ടായി. മലങ്കരസഭാമാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, വര്‍ഗീസ് പുതുക്കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രഷറാര്‍ റെജി ഉമ്മന്‍ സ്വാഗതവും, സെക്രട്ടറി സന്ദീപ് ജേക്കബ് പുളിക്കല്‍ നന്ദിയും പറഞ്ഞു.
ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന സ്കിറ്റുകള്‍, കരോള്‍ സംഘങ്ങളുടെയും, ക്രിസ്തുമസ് അപ്പൂപ്പന്മാരുടെയും പ്രകടനങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു. പരിപാടികള്‍ക്ക് കണ്‍വീനര്‍ ദീപക് അലക്സ് പണിക്കര്‍, ഇടവക ഭരണസമിതിയംഗങ്ങള്‍എന്നിവര്‍ നേതൃത്വം നല്കി.

Comments

comments

Share This Post