മാര്‍ ബര്‍ണബാസ് അനുസ്മരണം 5ന്

ഫിലഡല്‍ഫിയ: കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ 30-ാം ചരമദിന ശുശ്രൂഷകള്‍ക്കും, അനുസ്മരണ സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി ഫാ.എം.കെ. കുറിയക്കോസ് അറിയിച്ചു. ഭദ്രാസനതലത്തില്‍ നടക്കുന്ന ആചരണമായതിനാല്‍ ആയിരത്തിലധികം പേരെ പ്രതീക്ഷിക്കുന്നുണ്ട്.
ജനുവരി 5ന് രാവിലെ 9ന് പ്രഭാതനമസ്കാരം, 9.30ന് വിശുദ്ധ കുര്‍ബ്ബാന, 11.15ന് അനുസ്മരണ സമ്മേളനം, 12.45ന് ഉച്ചഭക്ഷണം. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന അനുസ്മരണ സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭ അമേരിക്കന്‍-യൂറോപ്പ് ഭദ്രാസനാധിപന്‍ റവ.ഡോ. ഗീവറുഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പാ, സീറോ മലങ്കര കാത്തലിക്ക് എക്സാര്‍ക്കേറ്റ് ഓഫ് യു.എസ്.എ. യുടെ മോസ്റ് റവ.ഡോ. തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ, അര്‍മ്മീനിയന്‍ അപ്പോസ്തോലിക്ക് ചര്‍ച്ച് ഓഫ് യു.എസ്.എ. അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഒ ഷാഗാന്‍ ചൊളോയോന്‍ എന്നിവരും പങ്കെടുക്കും.
ബര്‍ണബാസ് തിരുമേനിയുടെ പാവനസ്മരണ നിലനിര്‍ത്തുന്നതിനായി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന കൌണ്‍സിലിംഗ് സെന്ററിന് വേണ്ടിയുള്ള എന്‍ഡോവ്മെന്റിന്റെ ഉദ്ഘാടനവും നടക്കും. വിവിധ ഇടവകകളില്‍ നിന്നെത്തുന്ന വിശ്വാസികളെയും കൊണ്ടുവരുന്ന ബസുകള്‍ക്കും വാനുകള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുവാന്‍ തൊട്ടടുത്ത് തന്നെയുള്ള ലോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ്ജ് തുമ്പയില്‍
(973)943-6164

Comments

comments