ബഥനി ആശ്രമത്തിന് പുതിയ ശാഖാമന്ദിരം

ബഥനി ആശ്രമത്തിന് ഒരു ശാഖാമന്ദിരം കൂടി. 2006 ജനുവരി 14 ാം തിയ്യതി കാല്‍വറി അഭയഭവന്‍ എന്നപ്പേരില്‍ ഫാ.പി.ഒ.വര്‍ഗ്ഗീസ് സ്ഥാപിച്ച ധര്‍മ്മസ്ഥാപനം (വൃദ്ധഭവനം) അതിന്റെ 7-ാം വാര്‍ഷീകദിനത്തില്‍ മലങ്കര സഭയിലെ പ്രഥമ സന്ന്യാസസമൂഹമായ ബഥനി ആശ്രമത്തോട് ലയിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
2013 ജനുവരി 14-ാം തിയ്യതി ഉച്ചയ്ക്ക 2 മണിക്ക് അഭയഭവനത്തില്‍ നടത്തപ്പെടുന്ന വാര്‍ഷീകയോഗത്തില്‍ വച്ച് പ്രസ്തുത സ്ഥാപനം പരി.കാതോലിക്കാബാവായുടെ മഹനീയസാന്നിധ്യത്തില്‍ ബഥനി ആശ്രമത്തിന് സമര്‍പ്പിക്കുന്നു.

Comments

comments

Share This Post