ഫാ. വി.വി. ബഹനാന്‍ കോറെപ്പിസ്കോപ്പ പദവിയിലേക്ക്

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ കുന്നക്കുരുടി വരിക്ളായില്‍ (നാരകത്ത്) ഫാ. വി.വി. ബഹനാന്‍ കോറെപ്പിസ്കോപ്പ പദവിയിലേക്ക്.
കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലും കോട്ടയം നട്ടാശേരി സെന്റ് തോമസ് പള്ളിയിലും വികാരിയായി സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ കുറുപ്പംപടി കാതോലിക്കേറ്റ് സെന്റര്‍ വികാരിയാണ്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ റിട്ടയേഡ് അധ്യാപകനായ ഫാ. ബഹനാന്‍ അങ്കമാലി ഭദ്രാസന കൌണ്‍സിലംഗം, കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, കമ്യൂണിറ്റി പ്രോജക്ട് ക്രഡിറ്റ് യൂണിയന്‍ ഉന്നതാധികാരി സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവയില്‍ നിന്ന് കോറൂയൊ പട്ടവും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്ക ബാവയില്‍ നിന്ന് ശെമ്മാശ പട്ടവും, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയില്‍ നിന്ന് വൈദീകപട്ടവും സ്വീകരിച്ചു.
കുന്നക്കുരുടി വരിക്ളായില്‍ പരേതരായ മത്തായി വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനാണ്. മൂവാറ്റുപുഴ പൊറ്റാസ് കുടുംബാംഗം മേരിക്കുട്ടി ഭാര്യയും സന്തോഷ് ബഹനാന്‍ മകനുമാണ്.
കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 12ന് രാവിലെ 7.30ന് നടക്കുന്ന സ്ഥാനാരോഹണചടങ്ങില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

Comments

comments

Share This Post