46-ാമത് നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷന്‍

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 46-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 2013 ജനുവരി 10 മുതല്‍ 13 വരെ ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച്  നടത്തപ്പെടും.
കണ്‍വന്‍ഷന്റെ മുഖ്യചിന്താവിഷയം “നിന്നെക്കൊണ്ട് എനിക്ക് കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു””(ഫിലെമോന്‍ : 20) എന്നതാണ്. ജനുവരി 10-ാം തീയതി വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും തുടര്‍ന്ന്  വെരി.റവ.ജോസഫ്  സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പ  വചനശുശ്രൂഷ നിര്‍വ്വഹിക്കും.
11-ന് രാവിലെ 10 മണിക്ക് മര്‍ത്തമറിയം സമാജ സമ്മേളനവും ഉച്ചയ്ക്ക് 2 മണിക്ക് ഭദ്രാസന വൈദിക സമ്മേളനവും നടത്തപ്പെടും. വൈകിട്ട് 6-ന് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് വെരി.റവ.ഡോ.കെ.എല്‍.മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്കോപ്പ വചനശുശ്രൂഷ നിര്‍വ്വഹിക്കും.
12-ന് 7 മണിക്ക് വി.കുര്‍ബ്ബാനയെ തുടര്‍ന്ന് 9 മണിക്ക് തോട്ടമണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നും വര്‍ണ്ണശബളമായ ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയില്‍ ഭദ്രാസനത്തിലെ മുഴുവന്‍ ഇടവകകളിലെയും   സണ്ടേസ്കൂള്‍ കുട്ടികളും അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന സണ്ടേസ്കൂള്‍ ബാലസംഗമം ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് ഉദ്ഘാടനം ചെയ്യുന്നതും ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കുന്നതും റവ.ഫാ.ഡോ.ഒ.തോമസ് ക്ളാസ്സ് എടുക്കുന്നതുമായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രാര്‍ത്ഥനായോഗം, സുവിശേഷസംഘം, യുവജനപ്രസ്ഥാനം, ദിവ്യബോധനം, പരിസ്ഥിതി പ്രസ്ഥാനം, ഐനാംസ്  എന്നിവയുടെ സംയുക്ത സമ്മേളനം നടക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വചന ശുശ്രൂഷ നിര്‍വ്വഹിക്കും.
13-ന് രാവിലെ 7 മണിക്ക് ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. 10 മണിക്ക് ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. എല്ലാ ദിവസവും 6 മണിക്ക് സന്ധ്യാനമസ്കാരവും ഭദ്രാസന ഗോസ്പല്‍ ടീമിന്റെ ഗാനശുശ്രൂഷയും സമര്‍പ്പണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ് എന്ന് റവ.ഫാ.ഷൈജു കുര്യന്‍ (ജനറല്‍ കണ്‍വീനര്‍), റവ.ഫാ.ജോജി മാത്യു (പബ്ളിസിറ്റി കണ്‍വീനര്‍), റവ.ഫാ.എബി വര്‍ഗീസ്  (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post