അദ്ധ്യാപക സമ്മേളനം നടത്തി

പാത്താമുട്ടം: വാകത്താനം ഡിസ്ട്രിക്റ്റ് സണ്ടേസ്കൂള്‍ അദ്ധ്യാപക സമ്മേളനം ഞായറാഴ്ച ഉച്ചക്ക്‌ 2 മണിക്ക് പാത്താമുട്ടം സെന്റ് മേരീസ് ചാപ്പലില്‍ വച്ചു നടത്തപ്പെട്ടു.
ഡിസ്ട്രിക്റ്റ് പ്രസിഡന്റ് ഫാ.സഖറിയ പണിക്കശ്ശേരില്‍ അദ്ധ്യഷത വഹിച്ചു. പാത്താമുട്ടം സെന്റ് മേരീസ്‌ സണ്ടേസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ കെ.എം.വര്‍ഗീസ്‌ സ്വാഗതം ആശംസിച്ചു. വൈദികസെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ.ജേക്കബ്‌ കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോട്ടയം ഭദ്രാസന ഡയറക്ടര്‍ ശ്രീ.ജോസഫ്‌ അലക്സാണ്ടര്‍ സണ്ടേസ്കൂള്‍ ഡയറി പ്രകാശനം ചെയ്തു. സണ്ടേസ്കൂള്‍ പാഠൃപദ്ധതിയെക്കുറിച്ച് പ്രൊ.സാം പി ദാനിയേല്‍ ക്ളാസ് എടുത്തു. ചാപ്പല്‍ വികാരി ഫാ. എം സി ജോര്‍ജ്ജ് മീഞ്ചിറ, കുമാരി ബ്ളസ്സി എബ്രഹാം എന്നിവര്‍ ഗാന പരിശീലനത്തിന് നേതൃത്വം നല്കി. ജേക്കബ്‌ സഖറിയ ഡയറിയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദീകരണം നല്കി.
മലങ്കരയുടെ രണ്ടാം കാതോലിക്കാ പ. ബസ്സേലിയോസ് ഗീവര്‍ഗീസ്‌ പ്രഥമന്‍ ബാവാ തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു ജനുവരി 20 ഞായറാഴ്ച 4 pm നു നാലുന്നാക്കല്‍ മാര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ നിന്നും വള്ളിക്കാട്ട് ദയറായിലേക്ക് നടത്തപ്പെടുന്ന വര്‍ണ്ണ ശബളമായ ഘോഷയാത്രയില്‍ മുഴുവന്‍ കുട്ടികളെയും അദ്ധ്യാപകരേയും പങ്കെടപ്പിക്കുവാന്‍ തീരുമാനിച്ചു.
ചര്‍ച്ചകള്ക്ക് ഫാ. പി.കെ.തോമസ്‌ പിള്ളച്ചിറ, ഫാ.ലൈജു മര്‍ക്കോസ് പടിയറ, ഫാ.ജിനോ വര്‍ഗീസ്‌ മീനടം എന്നിവര്‍ നേതൃത്വം നല്കി. ചാപ്പല്‍ വികാരി ഫാ. എം സി ജോര്‍ജ്ജ് മീഞ്ചിറ നന്ദി പ്രകാശിപ്പിച്ചു. സമാപനപ്രാര്ത്ഥനയോടെ 5 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.

Comments

comments

Share This Post