ഡോ. റ്റി.ഒ. പൌലോസ് പരുമലയില്‍

പരുമല: പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2013 ജനുവരി 12ന് രാവിലെ ഒന്‍പത് മുതല്‍ പരീക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ളാസ് നടത്തപ്പെടുന്നു. Notice
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത ക്ളാസ് ഉദ്ഘാടനം ചെയ്യും. എറണാകുളം രാജഗിരി കോളജ് എം.എസ്. ഡബ്ളിയു വിഭാഗം മേധാവി ഡോ.റ്റി.ഒ. പൌലോസ് പരീക്ഷ മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ളാസ് നയിക്കും.
വാര്‍ഷിക പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ (പ്രത്യേകിച്ച് എസ്.എസ്.എല്‍.സി., പ്ളസ് വണ്‍, പ്ളസ് ടു) ജനുവരി 10ന് മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഗീവര്‍ഗീസ് ജോണ്‍: 9447211799, 9447265646, 9447463066, 9447592512

Comments

comments

Share This Post