മദ്ധ്യതിരുവിതാംകൂര്‍ കണ്‍വന്‍ഷന്‍ 18 മുതല്‍ 24 വരെ

പ്രസിദ്ധമായ മദ്ധ്യതിരുവിതാംകൂര്‍ കണ്‍വന്‍ഷന്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനത്ത് 18 മുതല്‍ 24 വരെ തീയതികളില്‍ നടക്കും. “തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക” എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. Notice
തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് നോമ്പ് ദിവസങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ്, തോമസ് മാര്‍ അത്തനാസിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, യക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ.ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ നേതൃത്വം നല്‍കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാന, സുവിശേഷ യോഗങ്ങള്‍, ആദ്ധ്യാത്മിക സംഘടനാ സംഗമങ്ങള്‍, സൌഖ്യദാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന, സമര്‍പ്പണ ശുശ്രൂഷകള്‍, കുടുംബ സന്മേളനം, കൌണ്‍സലിംഗ് എന്നിവ നടക്കും.
കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് (രക്ഷാധികാരി), ഭദദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ്ജ് (ഉപരക്ഷാധികാരി), വിരാരി ഫാ. ജോര്‍ജ്ജ് വര്‍ഗീസ് മണ്ണാരക്കുളഞ്ഞി (പ്രസിഡന്റ്), ഫാ. റോയി മാത്യു തൈക്കൂട്ടത്തില്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ഫാ. ജോര്‍ജ്ജ് മാത്യു പുതുപ്പറമ്പില്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ട്രസ്റി ബാബു ഏബ്രഹാം കന്നാപ്പാറ (ജനറല്‍ കണ്‍വീനര്‍), സെക്രട്ടറി പി.ജി. തോമസ് പുതുപ്പറമ്പില്‍ (ജോ.കണ്‍വീനര്‍), ഏബ്രഹാം കോശി കുന്നത്തേത്ത് (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post