പള്ളി പെരുന്നാളും ജൂബിലി സമാപനവും

പത്തനംതിട്ട: തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളും കണ്‍വെന്‍ഷനും വജ്രജൂബിലി സമാപനവും 11 മുതല്‍ 18 വരെ നടക്കും.
11ന് രാവിലെ 10.30ന് ഫാ. ജോണ്‍സണ്‍ വര്‍ഗീസിന്റെ കാര്‍മ്മികത്വത്തില്‍ ധ്യാനം, 12ന് 9.30ന് നവജ്യോതി മേഖലാ വാര്‍ഷിക സമ്മേളനം, 13ന് 10.30ന് കൊടിയേറ്റ്, 14ന് രാത്രി 7.15ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, 17ന് അഞ്ചിന് അള്ളുങ്കല്‍ കുരിശടിയില്‍നിന്ന് പെരുന്നാള്‍ റാസ,
18ന്‌രാവിലെ എട്ടിന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും നടക്കുമെന്ന് ഫാ. സാജന്‍ ബി. വര്‍ഗീസ്, എം.കെ.തങ്കച്ചന്‍, ജോണ്‍ തോമസ്, മോനി മുട്ടുമണ്ണില്‍ എന്നിവര്‍ പറഞ്ഞു.

Comments

comments

Share This Post