ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കുറുപ്പംപടി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. Photo Gallery
യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. കെ.വി. തരിയന്‍, ഫാ. യാക്കോബ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതേസമയം, കോടതി അനുവദിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ചെയ്തുവരുന്നതെന്നും അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പാത്രിയാര്‍ക്കീസ് വിഭാഗം പറയുന്നു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി, കോടതിവിധി ലംഘിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു.

Comments

comments

Share This Post