കൊട്ടാരക്കര കണ്‍വന്‍ഷന്‍ 20ന് ആരംഭിക്കും

മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര കണ്‍വന്‍ഷന്‍ 20ന് ആരംഭിച്ച് 27ന് സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ.കെ.ഗീവര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊട്ടാരക്കര മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സെന്റര്‍ ഗ്രൌണ്ടിലാണ് കണ്‍വന്‍ഷന്‍.
20ന് വൈകിട്ട് 6.45ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 7.45ന് ഫാ. തോമസ് അമയില്‍ പ്രസംഗിക്കും.
21ന് രാത്രി 7.15ന് ഫാ. കുര്യന്‍ ഡാനിയേല്‍ പ്രഭാഷണം നടത്തും. 22ന് രാവിലെ 10ന് വൈദികയോഗം. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ. എം.ഒ. ജോണ്‍ ക്ളാസെടുക്കും. രാത്രി 7.15ന് പ്രൊഫ. ഇട്ടി വര്‍ഗീസ് പ്രസംഗിക്കും.
23ന് രാത്രി ഫാ. മോഹന്‍ ജോസഫിന്റെ പ്രഭാഷണം ഉണ്ടാകും. 24ന് 2.30ന് മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം. രാത്രി 7.15ന് ഫാ. വര്‍ഗീസ് വര്‍ഗീസ് പ്രസംഗിക്കും. 25ന് രാവിലെ 10.30ന് സുവിശേഷസംഘം മദ്ധ്യസ്ഥപാര്‍ത്ഥനാ സമ്മേളനം. ഡോ. മാര്‍ തേവോദോറോസ് അനുഗ്രഹ പ്രഭാഷണം നടത്തും. 10.30ന് യൂഹാനോന്‍ മാര്‍ ദിയസ്കോറോസിന്റെ പ്രഭാഷണം. രാത്രി 7.15ന് ഫാ. ഫിലിപ്പ് തരകന്‍ പ്രസംഗിക്കും.
26ന് ഉച്ചയ്ക്ക് 2.30ന് ബാല-യുവജന-ശുശ്രൂഷക സംഗമം നടക്കും. രാത്രി 7.15ന് ഫാ. ജോസഫ് ശമുവേല്‍ കോര്‍-എപ്പിസ്കോപ്പാ കറുകയില്‍ പ്രസംഗിക്കും. തുടര്‍ന്ന് കൌണ്‍സില്‍ പ്രയര്‍. 27ന് 7ന് പ്രഭാത നമസ്കാരം, 8ന് വിശുദ്ധ കുര്‍ബ്ബാന, 11.15ന് സമാപന സമ്മേളനം നടക്കും. പത്രസമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി സെക്രട്ടറി മാത്യു വര്‍ഗീസ്, ട്രഷറര്‍ ബാബു ഉമ്മന്‍ എന്നിവരും പങ്കെടുത്തു.

Comments

comments

Share This Post