ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി കൂടി. ലിന്‍സന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം ഡോളറിന്റെ ബഡ്ജറ്റ് ട്രഷറര്‍ തോമസ് ജോര്‍ജ്ജ് അവതരിപ്പിച്ചു. ഓണേഴ്സ് ഹെവന്‍ റിസോര്‍ട്ടിന്റെ മാക്സിമം കപ്പാസിറ്റിയായ 450 മുറികളും കോണ്‍ഫറന്‍സിനായി ബുക്ക് ചെയ്തുകഴിഞ്ഞുവെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസ് അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ ഒന്നാം ദിവസം വൈകിട്ട് പ്രശസ്ത ഗായകന്‍ കെ.ജെ. മര്‍ക്കോസ് ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടുകൂടി ഗാനമേളയ്ക്ക് നേതൃതത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ് അറിയിച്ചു. സണ്‍ഡേസ്കൂള്‍ കരിക്കുലത്തിന്റെ നേതൃത്വം നല്‍കാനായി ഏമി ജോഷ്വാ, ജേമി ജോഷ്വാ, ജീനാ ജോഷ്വാ പ്രീതി പ്രസാദ് എന്നിവരെ നോമിനേറ്റ് ചെയ്തു. ജീമോന്‍ വര്‍ഗ്ഗീസിന് സെക്യൂരിറ്റിയുടെ ചുമതല നല്‍കി. മെഡിക്കല്‍ ടീമിന് ഡോ. ജോളി തോമസ് നേതൃത്വം നല്കും.
വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരു വിവരം ചുവടെ ചേര്‍ക്കുന്നു
കരിക്കുലം
മുതിര്‍ന്നവര്‍ക്ക്-ഫാ. ഷിബു ഡാനിയേല്‍
ഫോക്കസ്-ഡോ. സാക് സഖറിയ
എം.ജി.ഒ.സി.എസ്.എം.-ഡീക്കന്‍ ഡാനിയേല്‍ മത്തായി, ഫാ. ആന്‍ഡ്രൂ ഡാനിയേല്‍, ഡീക്കന്‍ എസി ജോര്‍ജ്ജ്
രജിസ്ട്രേഷന്‍-അലക്സ് ഏബ്രഹാം, ടീനാ തോമസ്
ഘോഷയാത്ര-റോയി എണ്ണച്ചേരില്‍
ഓണ്‍-സൈറ്റ് റസ്പ്പോണ്‍സിബിലിറ്റി-ഏബ്രഹാം ജോഷ്വാ
സ്പോര്‍ട്ട്സ് ആന്റ് ഗയിംസ്-റവ.ഡോ. വര്‍ഗീസ് ഡാനിയേല്‍
സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍-അജിത് വട്ടശ്ശേരില്‍ (ബിസിനസ് മാനേജര്‍), കുറിയാക്കോസ് തര്യന്‍, കൊച്ചുമ്മന്‍ ജേക്കബ്, ദാസ് കണ്ണാംതോട്ടില്‍, പോള്‍ സി.മത്തായി, രാജന്‍ പടിയറ, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍, സജി ഏബ്രഹാം
സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ്-ഉമ്മന്‍ കാപ്പില്‍ (ചീഫ് എഡിറ്റര്‍), മാത്യു സാമുവേല്‍, എം.എം. ഏബ്രഹാം, വറുഗീസ് പോത്താനിക്കാട്, കോരസണ്‍ വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍-ഷാജി വര്‍ഗീസ്
ജൂലൈ 10 മുതല്‍ 13 വരെയാണ് കോണ്‍ഫറന്‍സ്. ഭദ്രാസനതല രജിസ്ട്രേഷന്‍ കിക്കോഫ് ഫിലഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ജനുവരി 5ന് നടന്നു. കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസില്‍ നിന്ന് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്ട്രേഷന്‍ കിക്കോഫുകള്‍ നടത്തുവാനും തീരുമാനമായിട്ടുണ്ട്. അടുത്തയോഗം ഏപ്രില്‍ 13ന് സ്റാറ്റന്‍ ഐലണ്ട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

Comments

comments

Share This Post