കല്ലൂപ്പാറ കണ്‍വന്‍ഷന്‍ ഫെബ്രുവരി 3 മുതല്‍

നിരണം ഭദ്രാസനത്തിലെ കിഴക്കന്‍ മേഖലയിലുള്ള ഇടവകകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 70-ാമത് കല്ലൂപ്പാറ കണ്‍വന്‍ഷന്‍ ഫെബ്രുവരി 3 മുതല്‍ 10 വരെ കല്ലൂപ്പാറ കോയിത്തോട്ട് മണപ്പുറത്ത് നടക്കും.
ജനുവരി 20ന് 2 മണിക്ക് കല്ലൂപ്പാറ വലിയപള്ളിയില്‍ നിന്നും ആരംഭിക്കുന്ന വിളംബര 5ന് കണ്‍വന്‍ഷന്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത കാല്‍നാട്ടു കര്‍മ്മം നിര്‍വഹിക്കും.
അഭവന്ദ്യ മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ അത്തനാസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. വില്‍സണ്‍ മാത്യു, ഫാ. എഡ്വേര്‍ഡ് ജോര്‍ജ്ജ്, ഫാ. വര്‍ഗീസ് വര്‍ഗീസ്, ഫാ. സഖറിയാ നൈനാന്‍, റവ.ഡോ. ജേക്കബ് ചെറിയാന്‍, ഫാ. മനോജ് മാത്യു, ഡോ. അലക്സാണ്ടര്‍ ജേക്കബ്  ഐ.പി.എസ്., വി.റ്റി. ചാക്കോ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
ഫെബ്രുവരി 10ന് രാവിലെ 10ന് ഭാഗ്യസ്മരണാര്‍ഹനായ ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ അനുസ്മരണ സമ്മേളനം “പിതൃവന്ദനം” രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണ പ്രഭാഷണം നടത്തും.

Comments

comments

Share This Post