നരിയാപുരം പള്ളി പെരുന്നാളിന് 20ന് കൊടിയേറും

നരിയാപുരം ഇമ്മാനുവേല്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വി.ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ 2013 ജനുവരി 20 മുതല്‍ 28 വരെ നടക്കും. Notice 1  Notice 2
20ന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, 8.15ന് വിശുദ്ധ കുര്‍ബ്ബാന, 10ന് പിതൃസ്മരണ, 10.30ന് കൊടിയേറ്റ്, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം. 25ന് രാവിലെ 6.45ന് പ്രഭാതനമസ്കാരം, 7.15ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.15ന് ഗാനശുശ്രൂഷ, 7.30ന് വചനശുശ്രൂഷ, 8.30ന് സമാപന പ്രാര്‍ത്ഥന. 26ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.15ന് ഗാനശുശ്രൂഷ, 7.30ന് വചനശുശ്രൂഷ, 8.30ന് സമാപന പ്രാര്‍ത്ഥന. 27ന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, 8.15ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4ന് വാദ്യമേളങ്ങള്‍, 6ന് സന്ധ്യാനമസ്കാരം, 7ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, ആകാശദീപക്കാഴ്ച.
അവസാനദിനമായ 28ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8.15ന് യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ശ്ളൈഹിക വാഴ്വ്, ഉച്ചയ്ക്ക് 2ന് വാദ്യമേളങ്ങള്‍, 3ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കും.
വികാരി ഫാ. ജേക്കബ് ബേബി, ട്രസ്റി റ്റി.എസ്. തോമസ്, സെക്രട്ടറി ലിജു ജോണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കുരുവിള പി.മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post