മാര്‍ ബര്‍ണബാസിന്റെ അടിയന്തിരം 17ന്

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ 40-ാം അടിയന്തിരം വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 17ന് ആചരിക്കും.
രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും അടിയന്തിര സദ്യയും നടത്തും.

Comments

comments

Share This Post