ഉമ്മന്നൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 16 മുതല്‍

കൊട്ടാരക്കര: 85-ാമത് ഉമ്മന്നൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 16 മുതല്‍ 20 വരെ ഉമ്മന്നൂര്‍ പാരിഷ് ഹാളില്‍ നടക്കും. ഇന്ന് വൈകിട്ട് 7ന് വന്ദ്യ ജോസഫ് ശാമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും.
18ന് രാവിലെ 10ന് സമ്മേളനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും. 19ന് വൈകിട്ട് 7ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് സമാപന സന്ദേശം നല്‍കും. 20ന് രാവിലെ 7ന് ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം. ദിവസവും വൈകിട്ട് 7ന് വചനശുശ്രൂഷയില്‍ ഫാ. മോഹന്‍ ജോസഫ്, ഫാ.ഡോ. ഒ.തോമസ്, ഫാ. അലക്സാണ്ടര്‍ വട്ടയ്ക്കാട് എന്നിവര്‍ പ്രഭാഷകരാകും.

Comments

comments

Share This Post