“ക്രിസ്തുമസ്-പുതുവത്സരാഘോഷം” സംഘടിപ്പിച്ചു

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് “ക്രിസ്തുമസ്- പുതുവത്സരാഘോഷം” സംഘടിപ്പിച്ചു. ജനുവരി 11 വെള്ളിയാഴ്ച ഉച്ചക്ക് 11.30 മുതല്‍ അബ്ബാസിയ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ റവ.ഫാ. അജി മാത്യു ഉത്ഘാടനം ചെയ്തു. Photo Gallery
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവക വികാരിയും, ഓ.സി.വൈ.എം. പ്രസിഡണ്ടുമായ റവ. ഫാ. ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അബു തോമസ് സ്വാഗതവും, എബി മാത്യു നന്ദിയും പ്രകാശിപ്പിച്ചു.
വൈസ് പ്രസിഡണ്ട് സിബു അലക്സ് ചാക്കോ, ജോബി കളീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Comments

comments

Share This Post