മാര്‍ ബര്‍ണബാസിന്റെ അടിയന്തിരം നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ 40-ാം അടിയന്തിരം വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി. Photo Gallery
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും അടിയന്തിരസദ്യയും നടന്നു. കുരിശിന്റെ വഴിയിലെ ഇതിഹാസം എന്ന പുസ്തകത്തിന്റെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
വാര്‍ത്ത അയച്ചത്: അലക്സ് കുര്യാക്കോസ്

Comments

comments

Share This Post