കല്ലൂപ്പാറ കണ്‍വന്‍ഷന്‍; വിളംബര റാലി 20ന്

കല്ലൂപ്പാറ: ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള കല്ലൂപ്പാറ സിറിയന്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള വിളംബര റാലി 20ന് 2ന് കല്ലൂപ്പാറ പള്ളിയില്‍ നിന്നും തുടങ്ങും.
കണ്‍വന്‍ഷന്‍ പ്രസിഡന്റ് ഫാ. ചെറിയാന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. റാലി കല്ലൂപ്പാറ, കടമാന്‍കുളം, കോട്ടൂര്‍, കവിയൂര്‍, ഇരവിപേരൂര്‍, പുറമറ്റം, മേമല, വെള്ളാറ, തെള്ളിയൂര്‍, മുതുപാല, വെണ്ണിക്കുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് കോയിത്തോട്ട് മണല്‍പ്പുറത്ത് എത്തിച്ചേരും. 5ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ പന്തല്‍ കാല്‍നാട്ട് നിര്‍വഹിക്കും.
25ന് സണ്‍ഡേസ്കൂള്‍ സഹപാഠ്യ മത്സരം വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് പള്ളിയില്‍ നടക്കും. ഫെബ്രുവരി 3ന് മൂന്നു മണിക്ക് കണ്‍വന്‍ഷന്റെ ഉദ്ഘാടനം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.
കണ്‍വന്‍ഷന്‍ 10ന് സമാപിക്കും. ഫാ.ജോണ്‍ ചാക്കോ, (സെക്രട്ടറി), റെന്‍ജി ജോര്‍ജ്ജ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post