ഏകദിനസമ്മേളനവും കലാമത്സരങ്ങളും 20ന്

മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ഏകദിനസമ്മേളനവും കലാമത്സരങ്ങളും 20ന് രോഹിണി സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
ജിജി തോംസണ്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. സമൂഹഗാനം, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. വികാരി ഫാ.ജോജി കുര്യന്‍, വൈസ് പ്രസിഡന്റ് ഫാ. ഷാജി മാത്യൂസ്, സെക്രട്ടറി ബേബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post