അഡ്വ. ജി. ജോണ്‍ നിര്യാതനായി

കായംകുളം: പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കായംകുളം കന്നയില്‍ ജി. ജോണ്‍ (92) നിര്യാതനായി. സംസ്‌കാരം 20ന് 2.30 ന് കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റിയംഗം, കേരളാ ബാര്‍ കൗണ്‍സില്‍ അംഗം, കായംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍, ജില്ലാക്കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍, മാവേലിക്കര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കായംകുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
‘എന്റെ ഓര്‍മകള്‍’ എന്ന ജീവചരിത്രഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി ബാങ്കുകളുടേയും സ്ഥാപനങ്ങളുടേയും നിയമോപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കടമ്പനാട് താഴതില്‍ കുടുംബാംഗം ലില്ലി.
മക്കള്‍: അഡ്വ. ജോസഫ് ജോണ്‍ (കേരള കോണ്‍ഗ്രസ് എം.സംസ്ഥാന സെക്രട്ടേറിയറ്റംഗം, സംസ്ഥാന അഭിഭാഷക ക്ഷേമനിധി ബോര്‍ഡംഗം), എലിസബത്ത് വര്‍ഗീസ്, സൂസന്‍ ജോര്‍ജ്ജ്, ലൈലാ എബ്രഹാം. മരുമക്കള്‍: ഡോ. ജോര്‍ജ്ജ് വര്‍ഗീസ്, ലാനാ മലയില്‍ മാരാമണ്‍, ഡോ. തോമസ് ജോര്‍ജ്, സി.ടി. എബ്രഹാം.

Comments

comments

Share This Post