തൃക്കുന്നത്ത് പള്ളി പെരുന്നാള്‍; ചര്‍ച്ച 21ന്

തൃക്കുന്നത്തു പള്ളി പെരുന്നാള്‍ സമാധാനപരമായി നടത്തുന്നതു സംബന്ധിച്ചു 21ന് 10ന് ഡിവൈ.എസ്.പി.: ആര്‍ സലിം ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. വൈകിട്ട് 6ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീതും ഇരുകൂട്ടരെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു വ്യാഴാഴ്ച മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു എന്നിവര്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് നാളെ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ചര്‍ച്ച. ഇതേസമയം യാക്കോബായ വിഭാഗവുമായി ഇനി ഉഭയകക്ഷി ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പറഞ്ഞു. തങ്ങള്‍ക്കു പറയാനുള്ളത് അധികൃതരെ രേഖാമൂലം അറിയിക്കും.

Comments

comments

Share This Post