പരി. പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു

തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു. ഭദ്രാസന സെക്രട്ടറിയും വികാരിയുമായ വന്ദ്യ മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്കോപ്പാ കൊടി ഉയര്‍ത്തി. Notice
ഒരാഴ്ച നീളുന്ന നിനവെ കണ്‍വന്‍ഷനും ജാഗരണ പ്രാര്‍ത്ഥനയും ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. മോഹന്‍ ജോസഫ് പ്രസംഗിച്ചു. 24ന് രാവിലെ 7ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന, 25, 26 തീയതികളിലാണ് പ്രധാന പെരുന്നാള്‍. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും പങ്കെടുക്കും.

Comments

comments

Share This Post