ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് സമാപിക്കും

ശാസ്താംകോട്ട:ശാസ്താംകോട്ട മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കുന്ന പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനിയാഴ്ച സമാപിക്കും.
ശനിയാഴ്ച രാവിലെ 8 ന് വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന നടക്കും. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് വലിയ ബാവായും, ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, തിരുമേനിമാരും മുഖ്യകാര്‍മ്മികത്വം വഹിക്കും. 10 ന് പരി. മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ പുരസ്‌കാര സമര്‍പ്പണം, 10. 30 ന് കബറിങ്കല്‍ പ്രാര്‍ത്ഥന, തുടര്‍ന്ന് ശ്ലൈഹിക വാഴ്‌വ്, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.
ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന വി. കുര്‍ബ്ബാനയ്ക്ക് യു.കെ-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിലും, നേത്രചികിത്സാ ക്യാമ്പിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വൈകിട്ട് തീര്‍ഥാടകരെ സ്വീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നൂറുകണക്കിന് തീര്‍ഥാടകരെത്തി. ഇവര്‍ ബാവായൂടെ കബറില്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് പ്രദക്ഷിണം തുടങ്ങി. പള്ളിയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം പുതിയ വഴിയില്‍കൂടി കുരിശിങ്കല്‍ ധൂപപ്രാര്‍ഥന നടത്തി പഴയ വഴിയിലൂടെ പള്ളിയിലെത്തി.

Comments

comments

Share This Post