കണ്ടനാട് വെസ്റ് ഭദ്രാസന ഓഫീസ് ഉദ്ഘാടനം ചെയ്തു

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ് ഭദ്രാസന ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. Photo Gallery
ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് കുര്യന്‍, കോര്‍-എപ്പിസ്കോപ്പാമാരായ പി.യു. കുര്യാക്കോസ്, ഐസക്ക് മട്ടുമ്മേല്‍, മാനേജിംഗ് കമ്മിറ്റിയംഗം ഫാ. സി.എ. കുര്യാക്കോസ്, ഫാ. ഒ.പി. വര്‍ഗീസ്, ഫാ. ജോണ്‍ തേനുങ്കല്‍, ഫാ. ജോണ്‍ കുര്യാക്കോസ്, ഫാ. ലൂക്കോസ് തങ്കച്ചന്‍, ഫാ. ഏബ്രഹാം ജോണ്‍, സണ്ണി വാലയില്‍, റോയി കടമറ്റം, ജോമോന്‍ പാമ്പാക്കുട, പ്രിന്‍സ് ഏലിയാസ്, സാജു പടിഞ്ഞാറേക്കര, ബാബു പോള്‍ പള്ളിയ്ക്കാക്കുടി, ബെന്നി നെല്ലിക്കാമുറി എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസന ആസ്ഥാന മന്ദിരമായ “പ്രസാദം” സെന്ററിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ പക്കോമിയോസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും മറ്റ് ചാരിറ്റബിള്‍ പ്രസ്ഥാനങ്ങളുടെയും ആധ്യാത്മിക സംഘടനകളുടെയും ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു.

Comments

comments

Share This Post