ഫാ. ടി.ജെ.ജോഷ്വായുടെ ശതാഭിഷേകം 13ന്

കോട്ടയം: ഓര്‍ത്തഡോക്സ് സെമിനാരിയിലെ പ്രശസ്ത ഗുരുവും പ്രഭാഷകനും ഗുരുവും പ്രഭാഷകനും ഗ്രന്ഥകാരനുമായ ഫാ. റ്റി.ജെ. ജോഷ്യായുടെ ശതാഭിഷേകം 2013 ഫെബ്രുവരി 13 ബുധനാഴ്ച 2.30 മുതല്‍ ക്രൈസ്തവ സാഹിത്യ സമിതിയുടെ സഹകരണത്തില്‍ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയില്‍ നടക്കും.
ഫാ. ഡോ. റ്റി. ജെ. ജോഷ്വായുടെ രചനകളിലെ സാന്ത്വനദര്‍ശനം എന്ന വിഷയത്തെ കുറിച്ച് സെമിനാറും ഇന്നത്തെ ചിന്താവിഷയത്തിന്റെ പത്താം വാല്യമായ അനുപമ ചിന്തകള്‍ എന്ന കൃതിയുടെ പ്രകാശനവും നടത്തും.
അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്താ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് സാം മാത്യൂ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. മാത്യൂ ഡാനിയേല്‍, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. ഒ. തോമസ്, തോമസ് ജേക്കബ്, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡീ. നിതിന്‍ പ്രസാദ് കോശി എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post