മാന്തളിര്‍ കണ്‍വന്‍ഷന്‍ 7 മുതല്‍

മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പരിശുദ്ധ വലിയനോമ്പിനായുള്ള ഒരുക്ക കണ്‍വന്‍ഷന്‍ 7, 8, 9, തീയതികളിലും ഇടവക ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം 10നും കുളനട സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചാപ്പലില്‍ നടക്കും. Notice
ദിവസവും വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 6.30ന് ഗാനശുശ്രൂഷ, 6.45ന് വചന ശുശ്രൂഷ. ഫാ. സ്പെന്‍സര്‍ കോശി, ഫാ. വില്‍സണ്‍ മാത്യു, ഫാ. വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ വിവിധ ദിവസങ്ങളിലെ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
10ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 9.45ന് വയോധിക വന്ദനം, 10ന് ആദ്ധ്യാത്മിക സംഘടനാ വാര്‍ഷികം, സണ്‍ഡേസ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.

Comments

comments

Share This Post