തൃതീയ സുവര്‍ണജൂബിലി നിറവില്‍

ചെറിയനാട്: ഇടവങ്കാട് സെന്റ്‌മേരീസ് പള്ളിയുടെ തൃതീയ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളും 150-ാം പെരുന്നാള്‍ ആഘോഷങ്ങളും ആരംഭിച്ചു. 16ന് സമാപിക്കും. Notice
6ന് മൂന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും പുലിയൂര്‍ കിഴേക്കനട കവലയില്‍നിന്ന് പള്ളിയിലേക്ക് സ്വീകരിക്കും. വൈകിട്ട് 5.30ന്, പുനര്‍നിര്‍മ്മിച്ച ദേവാലയ കൂദാശയുടെ ഒന്നാംഭാഗം നടക്കും.
7ന് രാവിലെ 6.30ന് കൂദാശയുടെ രണ്ടാംഭാഗത്തെത്തുടര്‍ന്ന് സമൂഹസദ്യയുണ്ടാവും. 11ന് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മ സഭയിലെ ഡോ. മാത്യുസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ അനുഗ്രഹപ്രഭാഷണവും കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യ സന്ദേശവും നല്‍കും. നടന്‍ ക്യാപ്റ്റന്‍ രാജു ഇടവക ഡയറക്ടറി പ്രകാശനം ചെയ്യും.
10ന് വൈകിട്ട് 4ന് നടക്കുന്ന തൃതീയ സുവര്‍ണ്ണ ജൂബിലി സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. പി.സി.വിഷ്ണുനാഥ് എം.എല്‍.എ. ജൂബിലി സന്ദേശം നല്‍കും. വൈകിട്ട് 7ന് കെ.ജി. മാര്‍ക്കോസും സംഘവും നയിക്കുന്ന ഗാനമേള. 11 മുതല്‍ 14 വരെ കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ നടക്കും. 16ന് കൊടിയിറക്കും.

Comments

comments

Share This Post