നന്മയുടെ സന്ദേശവാഹകരാകാന്‍ വിശ്വാസികള്‍ക്ക് കഴിയണം

പുത്തൂര്‍: ലോകമെമ്പാടും നന്മചൊരിയാനുതകുന്ന പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ആകണം വിശ്വാസ സമൂഹത്തില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ.
പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന പുത്തൂര്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ.
തടസ്സംകൂടാതെ പ്രാര്‍ത്ഥനകള്‍ ഒഴുകുന്നവരായി നാം മാറണം. വിശുദ്ധന്മാരുടെ കണ്ണുനീരും പ്രാര്‍ത്ഥനകളും ആണ് നാം അനുഭവിക്കുന്ന നന്മകള്‍ക്ക് ആധാരമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു.
വന്ദ്യ ഇ.ജി. തോമസ് കോര്‍-എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തി. മലങ്കര സഭാ വര്‍ക്കിങ്ങ് കമ്മിറ്റി അംഗം ഫാ. മോഹന്‍ ജോസഫ് മണര്‍കാട് വചനശുശ്രൂഷ നടത്തി. ഫാ. മാത്യൂസ് ടി.ജോണ്‍ സ്വാഗതവും ജോണ്‍ സി.ഡാനിയേല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമര്‍പ്പണ പ്രാര്‍ത്ഥനയും നടന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി സന്ധ്യാനമസ്കാരവും ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. 10ന് കണ്‍വന്‍ഷന് സമാപിക്കും.

Comments

comments

Share This Post