ഓര്‍മപ്പെരുന്നാളും ഇടവകദിനവും സമാപിച്ചു

സന്ദര്‍ലാന്റ്: ക്രൈസ്തവ പാരമ്പര്യത്തിന്റെയും വിശ്വാസതീഷ്ണതയുടെയും നേര്‍ക്കാഴ്ചയായി സന്ദര്‍ലാന്റില്‍ നടന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ഇടവകദിനാഘോഷവും മക്കാറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ആത്മീയ ജീവിതത്തിന്റെ മാറാത്ത, മറയാത്ത ബിംബങ്ങളായി മാറി. Photo Gallery
തണുപ്പ് മാറിനിന്ന പ്രഭാതത്തില്‍ തുടങ്ങിയ വിശുദ്ധ കുര്‍ബ്ബാനയില്‍ ആബലവൃധം ജനങ്ങളുടെ സിന്നിധ്യത്താല്‍ സമ്പന്നമായപ്പോള്‍ തുടര്‍ന്ന് നടന്ന പ്രദക്ഷിണം വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി.വിഭമസമൃദ്ധമായ സ്നേഹവിരുന്നിനു ശേഷം നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ ന്യൂ കാസ്സില്‍ രൂപതാ ബിഷപ്പ് സീമസ് കണ്ണിഗ്ഹാം മുഖ്യാതിഥിയായി. സന്ദര്‍ലാന്റ് മേയര്‍ ഇയാന്‍ കെ സെ.ജോസഫ്, ഇടവക വികാരി ഫാ. മൈക്കിള്‍ മക്കോയി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  തുടര്‍ന്ന് നടന്ന പരിപാടികള്‍ ഭാരതീയ സംസ്കാരത്തിന്റെ പ്രാമുഖ്യം വിളിച്ചോതുന്നതായി. കരിമരുന്ന് പ്രയോഗവും നടന്നു.

Comments

comments

Share This Post