ഇടവകസംഗമവും റാലിയും

കടമറ്റം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ പ്രാര്‍ത്ഥനായോഗ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഇടവകസംഗമവും റാലിയും 10ന് 3 മണിക്ക് പരിശുദ്ധ മുറിമറ്റത്തില്‍ ബാവാ നഗറില്‍ നടക്കും.  Notice
10ന് 1.30ന് പെരുവംമൂഴിയില്‍ നിന്നും സമ്മേളന നഗറിലേക്ക് കുടുംബയൂണിറ്റുകളുടെ റാലി നടക്കും. തുടര്‍ന്ന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി കൊടുക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ഡോ.യീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യസന്ദേശം നല്‍കും. മന്ത്രി പി.ജെ. ജോസഫ് ചാരിറ്റബിള്‍ ഫണ്ട് ഉദ്ഘാടനം ചെയ്യും.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. 50 വര്‍ഷം പൂര്‍ത്തീകരിച്ച ഇടവകയിലെ ദമ്പതികള്‍ക്ക് അനുമോദനവും എസ്.എസ്.എല്‍.സി., പ്ളസ് 2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡും നല്‍കും.

Comments

comments

Share This Post