മാവേലിക്കര കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ 15-ാമത് മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഫെബ്രുവരി 13-ന് ആരംഭിക്കും. വൈകിട്ട് 6.30-ന് ഭദ്രാസന സഹായമെത്രാപ്പോലീത്ത അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസിന്റെ അദ്ധ്യക്ഷതയില്‍  ചേരുന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും ചികിത്സാ സഹായ വിതരണം നിര്‍വ്വഹിക്കുന്നതുമാണ്. അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും. റവ.ഫാ.ജോസ് ജോണ്‍ സുവിശേഷപ്രസംഗം നടത്തും.
14-ന് വൈകിട്ട് റവ.ഫാ.ഏലിയാസ് ചെറുകാട് പ്രസംഗിക്കും. അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്ത പങ്കെടുക്കും. 15-ന് രാവിലെ 10 മണിക്ക് റവ.ഫാ.മാത്യു.വി.തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന മര്‍ത്തമറിയം വനിതാ സംഗമം റവ.ഫാ.ജേക്കബ് ജോണ്‍ കല്ലട ഉദ്ഘാടനം ചെയ്യും. കിഴക്കമ്പലം ബേത്ലഹേം കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ റവ.സിസ്റര്‍ ദീന ഛടങ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7 മണിക്ക് റവ.ഫാ.ഗീവര്‍ഗ്ഗീസ് വളളിക്കാട്ട് 16-ന് വൈകിട്ട് പ്രൊഫ.ഏബ്രഹാം തലവടി എന്നിവര്‍ സുവിശേഷപ്രസംഗം നടത്തും.
17-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് റവ.ഫാ.ജോണ്‍സ് ഈപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥി സംഗമം അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്ക് വെരി.റവ.ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പ സുവിശേഷപ്രസംഗം നടത്തും. റവ.ഫാ.മത്തായി വിലനിലം അദ്ധ്യക്ഷത വഹിക്കുന്നതും അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കുന്നതുമാണ്. എല്ലാ ദിവസവും 6-ന് സന്ധ്യാനമസ്കാരം ആരംഭിക്കുന്നതും 8 മണിക്ക് സമര്‍പ്പണപ്രാര്‍ത്ഥനയോടുകൂടി സമാപിക്കുന്നതുമാണ്.

Comments

comments

Share This Post