ജീവകാണ്യ പരിപാടികളുമായി ഒ.സി.വൈ.എം. നയരേഖ

കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവര്‍ത്തന രൂപരേഖ.
വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് ടി. ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ നേതൃത്വ ശില്പശാല പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജെസന്‍ നയരേഖ അവതരിപ്പിച്ചു. ട്രഷറര്‍ പ്രിനു ടി. മാത്യൂസ് സാമ്പത്തിക അവലോകനം നടത്തി.
നിര്‍ദ്ധനര്‍ക്ക് ഭവനദാന പദ്ധതി, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, പിന്നാക്ക ഗ്രാമം ദത്തെടുത്ത് ജനക്ഷേമ പരിപാടികള്‍ ആവഷ്‌കരിക്കല്‍ എന്നിവയാണ് നയരേഖയിലുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച കേരള യൂണിറ്റായി നല്ലില മാര്‍ ഗബ്രിയേല്‍ യൂണിറ്റും മികച്ച ഭദ്രാസനമായി തുമ്പമണ്‍ ഭദ്രാസനവും തിരഞ്ഞെടുക്കപ്പെട്ടു.
പരിസ്ഥിതി പഠന സെമിനാറുകള്‍, സാഹിത്യശില്പശാല, ചിത്രരചനാ പരിശീലന ക്യാമ്പ്, പ്രസംഗ പരിശീലന ക്യാമ്പ്, കരിയര്‍ ഗൈഡന്‍സ്, ട്രാഫിക് ബോധവല്‍ക്കരണം, വിവിധ സാമൂഹ്യപഠന സെമിനാറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വിവിധ കര്‍മ്മ പരിപാടകള്‍ നേതൃത്വ ശില്പശാല അംഗീകരിച്ചു.
ഫാ. ജോണ്‍ ചാക്കോ, ഫാ. ബിജി ജോണ്‍, ഫാ. തോമസ് പി. മുകളില്‍, ഫാ. ഏബ്രഹാം കോശി, ഫാ. തോമസ് ചകിരിയില്‍, കേന്ദ്ര സെക്രട്ടറിമാരായ കെ.വൈ. ബിജു, ജോമോന്‍ കെ.ജെ., സജി ചൊവ്വള്ളൂര്‍, തോമസ് വര്‍ഗീസ്, അഡ്വ. ജയ്‌സി കരിങ്ങാട്ടില്‍, ബിനോയി ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post