മാര്‍ ഒസ്താത്തിയോസ് അനുസ്മരണ സമ്മേളനം

അയര്‍ലന്റ്: ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് സഭയുടെ മിഷനറി ബിഷപ്പും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേദശാസ്ത്രജ്ഞനും, പ്രഭാഷകനുമായിരുന്ന ഡോ. ഗിവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ പെരുന്നാളിനോടനുബന്ധിച്ച് ഡ്രോഗട സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെയും മാര്‍ ഒസ്താത്തിയോസ് സ്റ്റഡി സര്‍ക്കിളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും സുവിശേഷ മഹായോഗവും നടത്തുന്നു.
16ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഡ്രോഗട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഓഫ് അയര്‍ലണ്ടില്‍ പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി സോള്‍ ബീറ്റ്സ് നയിക്കുന്ന ഗാനശുശ്രൂഷയോടെ പരിപാടികള്‍ ആരംഭിക്കും. 3 മണിക്ക് മാര്‍ ഒസ്താത്തിയോസ് അവാര്‍ഡിനു വേണ്ടിയുള്ള ബൈബിള്‍ ക്വിസ് മത്സരം. 4 ന് അനുസ്മരണ സമ്മേളനം. ഫാ. പ്രൊഫ. ജോര്‍ജ് വര്‍ഗീസ്, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, ഫാ. എല്‍ദോ വര്‍ഗീസ്, ഫാ. ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. 5 ന് ഫാ. ബിനോയ് മാത്യു സുവിശേഷ പ്രഭാഷണം നടത്തും. 6 ന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് സ്നേഹവിരുന്നും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ടി. ജോര്‍ജ് 0870693450
എബ്രഹാം ഉതുപ്പ് 0419801789
ഷെറിന്‍ മാത്യു0876611374

Comments

comments

Share This Post